സുരക്ഷാ മുന്‍കരുതല്‍; കൊയിലാണ്ടിയില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ ബോംബ് സ്ക്വാഡം ഡോഗ് സ്ക്വാഡും പരിശോധന നടത്തി
കൊയിലാണ്ടി: കളമശ്ശേരി ബോംബ് സ്ഫോടന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കൂടുതല്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന സംസ്ഥാന പോലീസ് മേധാവികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പയ്യോളിയിലെ കെ.9, ഡോഗ് സ്ക്വാഡ് ലെ ഇന്ത്യന്‍ വംശജയയായ സീത എന്ന ഡോഗാണ് പരിശോധന നടത്തിയത്.
സബ്ബ് ഇന്‍സ്പെക്ടര്‍ മോഹനന്റെ നേതൃത്വത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന. സി.പി.ഒ.കെ.എം. ദീപേഷ്, കെ.സുരേന്ദ്രന്, രാഹുല്‍ പി.വി.രമേഷ് ബാബു, തുടങ്ങിയവരാണ് സ്ക്വാക്വാഡില് ഉണ്ടായിരുന്നത്.