‘പരിസ്ഥിതി സൗഹൃദ വിദ്യാലയം’; ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചോല ഉപയോഗിച്ച് വല്ലങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചോല ഉപയോഗിച്ച് പരിസ്ഥിതി ‘സൗഹൃദ വിദ്യാലയം’ എന്ന സന്ദേശം ഉയര്‍ത്തി വല്ലങ്ങള്‍ സ്ഥാപിച്ചു.
ശാസ്ത്രോത്സവം നടക്കുന്ന നാലു വിദ്യാലയങ്ങളിലാണ് വല്ലങ്ങള്‍ സ്ഥാപിച്ചത്. ജി.വി എച്ച് എസ്.എസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ ഇതിന് തിളക്കം കൂട്ടി.
പരിസ്ഥിതി സൗഹൃദ വിദ്യാലയം പ്രമേയമാക്കി ചെറുവീഡിയോകളും റീല്‍സും ഡിജിറ്റല്‍ പോസ്റ്ററുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തി. കൊയിലാണ്ടി നഗരസഭ ഹരിതകര്‍മ്മസേന വളണ്ടിയര്‍മാരും കുട്ടികളേടൊപ്പം പ്രവര്‍ത്തനത്തിന് പങ്കാളിത്തം വഹിച്ചു.