പി.എം കിസാൻ സമ്മാൻ നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണോ ? ഗുണഭോക്താക്കള്‍ക്കായി ക്യാമ്പുമായി കൊയിലാണ്ടി കൃഷിഭവന്‍
കൊയിലാണ്ടി: മുൻസിപ്പാലിറ്റി കൃഷി ഭവൻ പരിധിയിൽ വരുന്ന ഇ.കെ.വൈ.സി, ലാൻഡ് സീഡിങ്ങ് ഇനിയും ചെയ്യാത്തവർ, ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തതിനാൽ പൈസ കിട്ടാത്തവർ എന്നിവർക്കായി കൊയിലാണ്ടി കൃഷിഭവൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മേൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാത്തവർ നിർബന്ധമായും തിങ്കളാഴ്ച രാവിലെ 10.30 മണി മുതൽ കൊയിലാണ്ടി ടൗണ്‍ ഹാളിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം പി.എം കിസാൻ സേവനങ്ങൾ തുടർന്ന് ലഭിക്കുന്നതല്ല.
പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, അക്ഷയകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. മേൽപറഞ്ഞ മൂന്നു കാര്യങ്ങളും ചെയ്തവർ, പുതുതായി അപേക്ഷിച്ചവര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ല.
ക്യാമ്പിൽ പങ്കെടുക്കുന്നവര്‍ കൊണ്ടുവരേണ്ട രേഖകള്‍
1.പി എം കിസാൻ ബെനിഫിഷറി സ്റ്റാറ്റസ് (PM Kisan Beneficiary Status) അക്ഷയ കേന്ദ്രങ്ങളിൽ നിന്നെടുത്ത പ്രിന്റ്
2.ആധാർ കാർഡ്
3.നികുതി രസീത് 2023-24
4.റേഷൻ കാർഡ്
5. ആധാർ കാർഡുമായി ലിങ്ക് ചെയ്‌ത മൊബൈൽ ഫോൺ
6.പോസ്റ്റ് ഓഫീസ് അക്കൗണ്ട് എടുത്തവരുടെ പാസ്ബുക്ക്
7. എടുക്കാത്തവർ പോസ്റ്റ് പേയ്മെന്റ് അക്കൗണ്ട് തുടങ്ങാനുള്ള ഫീ 200/-