മുത്താമ്പിയില്‍ നടന്ന അഖിലകേരള വടംവലി മത്സരത്തില്‍ നാലാം സ്ഥാനവുമായി അരിക്കുളത്തെ ടീം പുണ്യാളന്‍സ്
കൊയിലാണ്ടി: മുത്താമ്പിയില്‍ നടന്ന അഖിലകേരള വടംവലി മത്സരത്തില്‍ നാലാം സ്ഥാനവുമായി അരിക്കുളത്തിന്റെ ടീം പുണ്യാളന്‍സ്. 29 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് അരിക്കുളത്തെ പുണ്യാളന്‍സ് മികച്ച വിജയം നേടിയത്. അയ്യായിരം രൂപയാണ് നാലാം സമ്മാനം.
മുത്താമ്പിയിലെ വോയ്സ് ഓഫ് മുത്താമ്പിയാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. ഒക്ടോബര്‍ 25ന് നടന്ന വടംവലി മത്സരത്തില്‍ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പോരാട്ടത്തിന് ഇറങ്ങി. മുക്കം അഡ്മാസ് ആണ് ഒന്നാം സ്ഥാനം നേടിയത്. ജാസ് വണ്ടൂര്‍ രണ്ടാം സ്ഥാനവും അടിവാരം ന്യൂ ഫ്രണ്ട്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നിലവിലെ സാമൂഹ്യ മണ്ഡലത്തില്‍ നിന്നും അന്യംനിന്നു പോയികൊണ്ടിരിക്കുന്ന ഒത്തു ചേരലിന്റെയും കൂട്ടായ്മയുടെയും സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള പ്രദേശത്തെ യുവാക്കളുടെ ശ്രമമാണ് ഇത്തരം കായിക പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വോയ്സ് ഓഫ് മുത്താമ്പി പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.
വിജയികള്‍ക്ക് കണിയാങ്കണ്ടി കണാരന്റെ സ്മരണാര്‍ത്ഥം നല്കുന്ന പതിനഞ്ചായിരം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് പാറപ്പുറത്ത് ചന്ദ്രന് സ്മരണാര്‍ത്ഥം നല്കുന്ന പതിനായിരം രൂപയും, മൂന്നാം സ്ഥാനത്തിന് ടി.കെ ദാമോദരന്‍ മാസ്റ്റര്‍ സ്മരണാര്‍ത്ഥം ഏഴായിരം രൂപയുമാണ് സമ്മാനമായി നല്‍കിയത്.
ദില്‍ജിത്ത് പാറപ്പുറത്ത്, അശ്വന്ത്.കെ, രജിലേഷ്.പി, അഗേഷ്.പി, അഭിനന്ദ്.പി, റഷീദ് മണിയോത്ത്, രതീഷ്.കെ.കെ , നിജീഷ് കെ.എന്‍, രതീഷ്.പി എന്നിവര്‍ നേതൃത്വം നല്കി.