”കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാര്‍ പരിഹരിക്കുക”; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറായതില്‍ പ്രതിഷേധവുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ മന്ത്രിയും ഉദ്യോഗസ്ഥരും എത്താതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ മോര്‍ച്ചറി സന്ദര്‍ശിക്കുകയായിരുന്നു.

മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനാല്‍ വൈകിട്ട് എത്തുന്ന മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കാണ് അയക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ രാത്രി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോകേണ്ടതായി വന്നെന്ന് കൗണ്‍സിലര്‍മാരായ എ.അസീസും പി.രത്‌നവല്ലിയും പറഞ്ഞു.

മാത്രമല്ല ബന്ധുക്കള്‍ക്ക് പതിനായിരത്തോളം അധിക ചെലവ് വരുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അടിയന്തരമായി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറ് പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.