കോണ്‍ഗ്രസ് പ്രവര്‍ത്തക താഴത്തെയില്‍ വാസന്തിയ്ക്ക് അന്ത്യാഞ്ജലി; കൊയിലാണ്ടിയില്‍ സര്‍വ്വകക്ഷി അനുസ്മരണം


കൊയിലാണ്ടി: മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവും ആയിരുന്ന താഴത്തെയില്‍ വസന്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കുറുവങ്ങാട് സ്വദേശിനിയായ വാസന്തി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.

അനുസ്മരണ ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ കേളോത്ത് വത്സരാജ് അധ്യക്ഷത വഹിച്ചു. അരുണ്‍ മണല്‍, പി.മോഹനന്‍, സി.കെ.കൃഷ്ണന്‍, ടി എം രവീന്ദ്രന്‍, സൗദാമിനി, ശ്രീജ റാണി, എ.കെരാധ, കെ.കെ.ശങ്കരന്‍, ഇ.കെ.പ്രജേഷ്, മനോജ് കാളക്കണ്ടം എന്നിവര്‍ സംസാരിച്ചു.