അശോകം, പ്ലാവ്, നാട്ടുമാവ്… ശോഭീന്ദ്രന്‍മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി കീഴരിയൂരില്‍ ഇവ വളരും; വൃക്ഷതൈകള്‍ നട്ടുപരിപാലിക്കുന്ന ചുമതല ഏറ്റെടുത്ത് വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍


കീഴരിയൂര്‍: അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാഷിന്റെ അനുസ്മരണ ചടങ്ങിനായി വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. അശോകം, മരമുല്ല, നാട്ടുമാവ്, പ്ലാവ്, മന്ദാരം എന്നിവയാണ് പരിപാലന ചുമതല ഏറ്റെടുത്തുകൊണ്ട് നട്ടത്.

ഓരോ തൈകളുടേയും പരിപാലന ചുമതല ലൈബ്രറി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കയാണ്. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം എം.സുരേഷ് കുഴുമ്പില്‍, ലിനേഷ് ചെന്താര, ടി.പി.ബഷീര്‍, രജ്ഞിത്ത് തേമ്പോയില്‍, സഫീറ കാര്യാത്ത് ഷൈമ കെ.കെ.എന്നിവരും തൈകള്‍ നട്ടുകൊണ്ട് ശോഭീന്ദ്രന്‍ മാഷെ അനുസ്മരിച്ചു.