മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.പി സുധാകരന്റെ മൂന്നാം ചരമവാര്‍ഷികം ഇന്ന്; പുഷ്പാര്‍ച്ചന നടത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി


പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വി.പി. സുധാകരന്റെ ചരമവാര്‍ഷികം ആചരിച്ചു. ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.

വി.പി. സുധാകരന്റെ ഭാര്യയില്‍ നിന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ സ്ഥാപിക്കാനുള്ള ഛായചിത്രം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് ഏറ്റുവാങ്ങി.

ഇ.കെ ശീതള്‍ രാജ്, എന്‍. എം. മനോജ്, കേളോത്ത് ബാബു, ചന്ദ്രഹാസന്‍ പള്ളിവളപ്പില്‍, ഷിജേഷ് സുധാകരന്‍, പ്രജീഷ് കുട്ടംവള്ളി, ഇ. കെ ബിജു, കെ.ടി അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.വി ഗംഗാധരന്‍ മരണപെട്ടതിനാല്‍ ഇന്ന് വൈകീട്ട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയം പയ്യോളിയില്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ വി.പി സുധാകരന്‍ അനുസ്മരണം മാറ്റിവെച്ചതായി പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി. വിനോദന്‍ അറിയിച്ചു.