ഗാന്ധിസത്തെ മാറോട് ചേര്‍ത്ത് മുന്നേറണമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍; അരിക്കുളത്ത് ശാന്തിയാത്ര സംഘടിപ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി


അരിക്കുളം: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ.പ്രവീണ്‍ കുമാര്‍. ലോകം മഹാത്മാ ഗാന്ധിയിലേക്ക് മടങ്ങാന്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഗാന്ധി ഘാതകനെ പ്രകീര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശാന്തി യാത്രയുടെ സമാപന സമ്മേളനം കാരയാട് തണ്ടയില്‍ താഴെയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധിയുടെ പ്രതിരൂപമായ രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയെ പരാജയപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ദിനേശ് പെരുമണ്ണ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, ബ്ലോക്ക് ഭാരവാഹികളായ ഒ.കെ.ചന്ദ്രന്‍, കെ.അഷറഫ്, സി.രാമദാസ്, പത്മനാഭന്‍ പുതിയേടത്ത്, ദാമോദരന്‍, അനസ് കാരയാട്, ഹാഷിം കാവില്‍ എന്നിവര്‍ സംസാരിച്ചു.