ജനപങ്കാളിത്തത്തോടെ ലഹരി മാഫിയകളെയും മോഷ്ടാക്കളെയും നിലയ്ക്ക് നിര്‍ത്താനൊരുങ്ങി കൊയിലാണ്ടി പോലീസ്; നാളെ സ്റ്റേഷനില്‍ ആലോചന യോഗം
കൊയിലാണ്ടി: തുടര്‍ച്ചയായി കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മോഷണ കേസുകള്‍ക്കെതിരെയും ലഹരിമാഫിയകള്‍ക്കെതിരെയും ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ആലോചനയോഗം വിളിച്ചു ചേര്‍ക്കുന്നു. നാളെ (ഒക്ടോബര്‍ ഒന്നിന്) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുന്നത്.
യോഗത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന് പരിധിയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും, വാര്‍ഡ് മെമ്പര്‍മാരും, റെസിഡന്‍സ് അസോസിയേഷന്- സാംസകാരിക സംഘടനാ പ്രതിനിധികള്‍, ക്ഷേത്രം- പള്ളി കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറിമാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കൊയിലാണ്ടി സി.ഐ.എം.വി ബിജു അറിയിച്ചു.
നിരന്തര മോഷണ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മോഷണം തടയാന്‍ ജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനാണ് യോഗം ചേരുന്നതെന്ന് സി.ഐ.എം.വി.ബിജു വ്യക്തമാക്കി.