‘ഇതുവഴി മൂക്ക് പൊത്താതെ നടക്കാന്‍ പറ്റില്ല സാര്‍…’; കൊയിലാണ്ടി ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി


Advertisement

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നല്‍കി. കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്കാണ് നിവേദനം നല്‍കിയത്.

Advertisement

ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓവുചാലില്‍ നിന്നുള്ള മലിനജലം റോഡില്‍ പരന്നൊഴുകിയ നിലയിലാണ്. ഇത് കാരണം ഇവിടെ കടുത്ത ദുര്‍ഗന്ധമാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മൂക്ക് പൊത്താതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം വേണമെന്നാണ് നിവേദനത്തിലെ ആവശ്യം.

Advertisement
Advertisement