അരിക്കുളത്തും നിപ മുന്‍കരുതല്‍; പരിപാടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം, നിര്‍ദ്ദേശങ്ങള്‍ ഇവ
[top]
അരിക്കുളം: കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തിലും മുന്‍കരുതല്‍. ഇതിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയതായി അരിക്കുളം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
വിവാഹം, റിസപ്ഷന്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ പൊതുജനപങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോളുകള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. പരിപാടികള്‍ നടത്താനായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.
പരിപാടികള്‍ നടത്തുമ്പോള്‍ ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം.
സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കണം.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിപാടി.ില്‍ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പാക്കണം.
സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കണം.
അതിഥികള്‍ പരിപാടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.