വിയ്യൂര്‍ അയ്യപ്പന്‍ കാവില്‍ സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു


കൊയിലാണ്ടി: വര്‍ഷങ്ങളായി ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന അയ്യപ്പന്‍ കാവില്‍ സ്വര്‍ണ്ണപ്രശ്‌നം ആരംഭിച്ചു. വിയ്യൂര്‍ ശക്തന്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അയ്യപ്പൻ കാവിൽ പൂക്കാട് സോമന്‍ പണിക്കരുടെ നേതൃത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടക്കുന്നത്. എടമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കര്‍ എന്നിവർ സ്വർണ്ണ പ്രശ്നത്തിൽ പങ്കെടുക്കുന്നുണ്ട്.

സ്വര്‍ണ്ണ പ്രശ്‌നത്തിനായി രൂപീകരിച്ച കമ്മിറ്റിയില്‍ ഭാരവാഹികളായ രജിത് വനജം, എ.കെ.രാമകൃഷ്ണന്‍, ഒ.കെ.രാമകൃഷ്ണന്‍, എന്‍.കെ.ബിജു, എം.കെ.രമേശന്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.