തിക്കോടിയില്‍ വനിതകള്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയ്തു


തിക്കോടി: ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതിയിലൂടെ മുപ്പത് ഗുണഭോക്താക്കള്‍ക്ക് രണ്ടുവീതം ആടുകളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പ്രനില സത്യന്‍, കെ.പി ഷക്കീല, മെമ്പര്‍മാരായ വി.കെ.അബ്ദുള്‍മജീദ്, ബിനുകാരോളി, സുബീഷ് പള്ളിത്താഴ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍, വെറ്റിനറി ഡോക്ടര്‍ ഷിംജ കെ.എന്‍, ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ സന്ദീപ്. കെ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.