റഷ്യ യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കുക: യുദ്ധവിരുദ്ധറാലിയുമായി ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്‌കൂള്‍കൊയിലാണ്ടി:
റഷ്യ യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും അവിടെയുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ രാമാനന്ദ സ്‌കൂള്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധത്തിനെതിരെയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ചെങ്ങോട്ടുകാവ് അങ്ങാടിയില്‍ നടന്ന റാലിയില്‍ നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് പറമ്പത്ത് ദാസന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു. പി., ബാഗിരതി, പ്രമോദ്.വി.പി, ടി.പികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.