ചെങ്ങോട്ടുകാവിൽ ദേശീയപാതയിലെ പാലത്തിന്റെ പ്രവൃത്തി; അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു, ഇന്ന് വൈകുന്നേരവും അല്പസമയം റോഡ് അടയ്ക്കും


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് അരികിലായുള്ള പാലത്തിന്റെ പ്രവൃത്തികളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്കുശേഷവും റോഡ് അല്പസമയം അടച്ചിടും. പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്. രാവിലെ അല്പസമയം റോഡ് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Advertisement

ഇന്ന് രാവിലെ പത്തരയോടെ അപ്രതീക്ഷിതമായി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ പ്രയാസത്തിലായിരുന്നു. പത്തുമിനിറ്റോളമേ റോഡ് അടച്ചിട്ടൂവെങ്കിലും ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇരുചക്രവാഹനങ്ങളും ദീര്‍ഘദൂരബസുകളും കാറുകളുമടക്കം അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു.

Advertisement
Advertisement