പുറമേരിയില്‍ സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പോലീസ് അന്വേഷണം ആരംഭിച്ചു
പുറമേരി: പുറമേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. മകൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പുറമേരി രയരോത്ത് ബാബുവിന്റെ മകൻ സിദ്ധാർത്ഥ് ബാബുവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ കാണാതായത്.
തുടർന്ന് ബന്ധുക്കളും കുടുംബവും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിരച്ചിലിൽ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ നാദാപുരം പോലീസിൽ പരാതി നൽകി. ഇതിനിടയിലാണ് ഇന്നലെ നാല് മണിയോടെ വീട്ടിൽ നിന്നും കുറച്ചകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വെള്ളം വലിക്കുന്നതിനിടെ മൃതദേഹം കാണുകയായിരുന്നു. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ALSO READ- പുറമേരിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍
നാദാപുരം ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.