കാറിലിടിച്ച് കടന്നുകളഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ഹോം ഗാര്‍ഡിനെ ചീത്തവിളിച്ചു, ചോദിക്കാനെത്തിയ നാട്ടുകാര്‍ക്കുനേരെയും മോശം പെരുമാറ്റം; കൊയിലാണ്ടിയില്‍ നിന്നും സ്വകാര്യ ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊയിലാണ്ടി: കാറിലും, ഓട്ടോയിലും ഇടിച്ച സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ കൊയിലാണ്ടി സ്റ്റാന്റില്‍വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് അസഭ്യം പറഞ്ഞതായി പരാതി. പരാതിയെ തുടര്‍ന്ന് ബസ്സ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
കാഴിക്കോടു നിന്നും കണ്ണൂരിലെക്ക് പോവുകയായിരുന്ന നിഹാംസ് ബസ്സിലെ ഡ്രൈവര്‍ക്കെതിരെയായിരുന്നു പരാതി. ഇന്നു രാവിലെ 9.45 ഓടെയാണ് സംഭവം. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ വെച്ച് ഐക്കണ്‍ കാറിലിടിച്ചതിനെ കൊയിലാണ്ടി സ്റ്റാന്റിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനോട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ബസ് സ്റ്റേഷനിലെക്ക് എടുക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് പറഞ്ഞപ്പോള്‍ ഇയാളെ അസഭ്യം പറയുകയായിരുന്നു.
ജനം തടിച്ചുകൂടിയപ്പോള്‍ അവരോടും മോശമായി പെരുമാറിയതോടെ നാട്ടുകാര്‍ ബസ്സ് പോകാന്‍ അനുവദിച്ചില്ല. ഇതോടെ സ്റ്റേഷനില്‍ നിന്നും പോലീസെത്തി ബസും ഡ്രൈവറെയും സ്റ്റേഷനിലെക്ക് കൊണ്ടുപോയി.