വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും വീട്ടിലും കവർച്ച; പതിമൂന്ന് പവനോളം സ്വർണ്ണവും പണവും കവർന്നു


വടകര: വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ഡോക്ടറുടെ വീട്ടിലും കവർച്ച. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വില്യാപ്പള്ളി എംജെ ഹോസ്പിറ്റലിലെ ഡോക്ടറായ സനീഷ് രാജ് താമസിച്ച വീട്ടിലുമാണ് കള്ളൻ കയറിയത്. പണവും പതിമൂന്ന് പവനോളം സ്വർണ്ണവും മോഷ്ടിച്ചു. ഇന്നലെ അർദ്ധാത്രിയിലാണ് മോഷണം നടന്നത്.

തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകർത്ത് പണം കവർന്നു. ഡോക്ടറുടെ വീട്ടിൽ കയറിയ കള്ളൻ അലമാരയുടെ പൂട്ട് തകർത്താണ് സ്വർണം കവർന്നത്. അമ്പലത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് ഡോക്റുടെ വീട്. [

 

mid2]

രാത്രി 12 – 5 നും 12- 20 നും ഇടയിലാണ് ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ശ്രീകോവിലിനുള്ളിലും കള്ളൻ കയറാൻ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്തെങ്കിലും അകത്ത് കടന്നില്ല. ക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷമാണ് ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയത്. ഭണ്ഡാരത്തിൽ നിന്നും എടുത്ത പണം ഡോക്ടർ താമസിച്ച വീട്ടിൽ വെച്ചാണ് എണ്ണിയതെന്ന് കരുതുന്നു. ഇവിടെ നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ കാണ്ടെത്തിയിട്ടുണ്ട്. ജൂലെെ മൂന്നിന് ഭണ്ഡാരം തുറന്നതിനാല്‍ വലിയ നഷ്ടമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

കാരാളി ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ നാട്ടിൽ പോയതായിരുന്നു. കള്ളൻ ക്ഷേത്രത്തിലെ സി.സി. ടി.വിയിൽ കള്ളന്റെ ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറൻസിക്ക് വിദഗ്ദർ പരിശോധിക്കും.

 

Summary: Robbery at temple and house in Vilyapally. Thirteen pawans of gold and money were stolen