തിക്കോടി പുതിയ വളപ്പിൽ ജാനകി അന്തരിച്ചു


തിക്കോടി: തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പരേതനായ പുതിയ വളപ്പിൽ ചാത്തുവിന്റെ ഭാര്യ ജാനകി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. മക്കൾ: രത്നവല്ലി (കുവൈറ്റ് ), അനീഷ്, സുബീഷ് ( ഇരുവരും ദുബായ്) മരുമക്കൾ: ഗംഗാധരൻ (കുവൈറ്റ്), ധന്യ, വിനിഷ.

സഹോദരങ്ങൾ: എംപി നാരായണൻ (റിട്ട. സഹകരണ സംഘം ജോയിന്റ് റെജിസ്ട്രാർ), കുഞ്ഞികൃഷ്ണൻ (റിട്ട. അധ്യാപകൻ ജിവിഎച്ച്എസ് കുറ്റിച്ചിറ), എം.കെ. രാജേന്ദ്രൻ (റിട്ട. ജിഎസ്ടി ഓഫീസർ), എം.കെ. സുരേഷ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, കോഴിക്കോട്).

സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പില്‍ നടക്കും.