പന്തലായനി ചാത്തോത്ത് മീത്തല്‍ രാമചന്ദ്രന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ചാത്തോത്ത് മീത്തല്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ ശങ്കരന്‍ അടിയോടി. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ.

ഭാര്യ: വത്സല (ബാലുശ്ശേരി). മക്കള്‍: ജയകൃഷ്ണന്‍ (കേരള പൊലീസ്), ഗോപിക. സഹോദരങ്ങള്‍: പരേതരായ കുഞ്ഞനന്ദന്‍ നായര്‍, ശേഖരന്‍ നായര്‍, ശാരദാമ്മ, രാധാമ്മ.

സഞ്ചയനം: വെള്ളിയാഴ്ച ബാലുശ്ശേരി മഞ്ഞപ്പാലം പാറപ്പുറത്ത് വീട്ടില്‍.