സുമനസ്സുകളുടെ കനിവ് കാത്ത് കടലൂര്‍ സ്വദേശിയായ 21കാരന്‍; മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഷംലാക്കിനെ സഹായിക്കാം


നന്തി ബസാര്‍: മൂടാടി പഞ്ചായത്തിലെ കടലൂരിലുള്ള ചെമ്പുവയലില്‍ ഷംലാക്ക് (21) ചികിത്സയ്ക്കായി സഹായം തേടുന്നു. ചെമ്പു വയലില്‍ മുസ്തഫ- റഷീദ ദമ്പതികളുടെ മകനായ ഷംലാക്ക് ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് അവസാനമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഏകദേശം 40 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്ക് ചെലവ് വരുന്നത്. ഒരു പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മുസ്തഫക്ക് കുടുംബത്തിനും ഈ ഭീമമായച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഖുതുബി ബിരുദ വിദ്യാര്‍ഥിയായ ഷംലാക്കിനെ മജ്ജമാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടലൂര്‍ ഗവ: ഹൈസ്‌കൂളില്‍ ചേര്‍ന്ന ജനകീയ യോഗം വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്തിന്റെ അധ്യക്ഷതയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹനന്‍ ബ്ലോക്ക് മെമ്പര്‍ സുഹറ കാദര്‍, തെഖ് യുദ്ദീന്‍ ഹൈത്തമി വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അന്‍സീര്‍ കെ.സ്വാഗതവും സി.കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.

കെ.മുരളീധരന്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ സി.കെ.ശ്രീകുമാര്‍, വി.പി.ദുല്‍ഖിഫില്‍ ( ജില്ലാ പഞ്ചായത്ത്‌മെമ്പര്‍), സുഹ്‌റ ഖാദര്‍( ബ്ലോക്ക് മെമ്പര്‍ ) തെഖ് യുദ്ധീന്‍ ഹൈത്തമി രക്ഷാധികാരികളായും, എം.കെ.മോഹനന്‍ (ചെയര്‍മാന്‍), സാലിഹ് സഖാഫി (വര്‍ക്കിംഗ് ചെയര്‍മാന്‍), കരീം കരീനാസ് പി.എന്‍.കെ.അബ്ദുള്ള, മെയോണ്‍ ഖാദര്‍ (വൈസ് ചെയര്‍മാന്‍മാര്‍) റഫീഖ് പുത്തലത്ത് (ജനറല്‍ കണ്‍വീനര്‍ )സഹീര്‍ വി എ കെ (വര്‍ക്കിംഗ് കണ്‍വീന)റും, കെ.വി.സുബൈര്‍, ടി.കെ.കബീര്‍ റസാക്ക്, കെ.ആര്‍.പി.കെ.രാജീവ് കുമാര്‍ (ജോണ്‍ കണ്‍വീനര്‍മാര്‍), എസ്.പി.രവീന്ദ്രന്‍ (ട്രഷറു)മായി കമ്മിറ്റി രൂപീകരിച്ചു.

ബാങ്ക് അക്കൗണ്ട് ഷംലാക്ക് ചികിത്സാസഹായ കമ്മിറ്റി
അക്കൗണ്ട് നമ്പര്‍ /040187101070644,
IFSC-KLGB0040187
കേരള ഗ്രാമീണ ബാങ്ക് നന്തി ബ്രാഞ്ച്.