‘കൊയിലാണ്ടിയിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾക്ക് അറുതി വേണം’; രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ


Advertisement

കൊയിലാണ്ടി: നഗരത്തിലെ കടകളിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ആശങ്കയുമായി വ്യാപാരികൾ. മോഷണങ്ങൾക്ക് തടയിടാനായി പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ ചേർന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisement

കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗൺഹാളിലെ റെഡിമെയ്ഡിൽ ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടമെന്നും യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന രാത്രികാല മോഷണവും പട്ടാപ്പകൽ കടകളിൽ കയറുന്ന സാമൂഹ്യദ്രോഹികളായ മോഷ്ടാക്കളെയും പൊലീസ് നിരീക്ഷിക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉയർത്തി.

Advertisement

വ്യാപാരികളുടെ യോഗം കബീർ സലാല ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ അധ്യക്ഷനായി. കെ.എം.രാജീവൻ, ശശി പി.വി, ഗീരിഷ്, ലാലു, ജിഷ, ഉഷ മനോജ്, റോസ് ബെന്നറ്റ്, മോളി എന്നിവർ സംസാരിച്ചു. റിയാസ് അബൂബക്കർ സ്വാഗതവും ഷറഫുദ്ദീൻ ലക്കി നന്ദിയും പറഞ്ഞു.

Advertisement