വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസ് പിടിയില്‍; കസ്റ്റഡിയിലെടുത്തത് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന്
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയിലായി. ഇന്നലെ രാത്രി 12.30 ഓടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്ന് അടൂരിലേക്ക് കെ.എസ്.ആര്.ടി.സി ലോഫ്ളോര്‍ ബസില്‍ വരുകയായിരുന്നു നിഖില്‍.
കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ച നിഖിലിനെ ചോദ്യം ചെയ്തു വരികയാണ്.
നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്.എഫ്.ഐ നേതാവിനെ ഇന്നലെ വര്‍ക്കലയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി എം.കോ പ്രവേശനം നേടിയെന്ന കേസിലാണ് നിഖില്‍ അറസ്റ്റിലായിരിക്കുന്നത്.