കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.6 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു; അഴിയൂര്‍ സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍, സ്വര്‍ണം ഒളിപ്പിച്ചത് രഹസ്യഭാഗത്ത്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി രണ്ടക്കിലയോളം സ്വര്‍ണമാണ് പിടികൂടിയത്. ഏതാണ്ട് ഒരു കോടി അറുപത് ലക്ഷത്തിലധികം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.
അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനി സ്വദേശി ഉനൈസ് ഹസന്‍, കാസര്‍ഗോഡ് എരിയാട് അബ്ദുള്‍ അസീസ് എന്നീ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് ഡിആര്‍ ഐ സ്വര്‍ണം പിടികൂടിയത്.
സംശയം തോന്നിയ ഡി.ആര്‍.ഐ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.