പൂക്കാട് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം, ഓണം കളറാക്കാന്‍ കൊയിലാണ്ടിയില്‍ വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കളും; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (19/06/2023)
പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
പൂക്കാട്: പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. പഴയ രജിസ്റ്റര്‍ ഓഫീസിന് അടുത്തുള്ള ശ്രീമതിയുടെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
ചെടിച്ചട്ടികള്‍ തകര്‍ത്തു, ചുറ്റുമതിലിലെ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കി; വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കൊയിലാണ്ടി: വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളിന്റെ ചുറ്റുമതിലില്‍ വരച്ചിരുന്ന മനോഹരമായ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായി പ്രധാനാധ്യാപകന്‍ ഹാഷിം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
ഓണം കളറാക്കാന്‍ കൊയിലാണ്ടിയില്‍ വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കളുമുണ്ടാകും; പുളിയഞ്ചേരിയില്‍ ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി
കൊയിലാണ്ടി: നഗരസഭയിലെ നാലാം വാര്‍ഡില്‍ വരുന്ന പുളിയഞ്ചേരി അയ്യപ്പാരിതാഴെയുള്ള ഇരുപത് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി. കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോള്‍ഡ് – FIG ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വിശേഷദിനങ്ങളില്‍ പുസ്തകത്തൊട്ടിലിന്റെ കാര്യം മറക്കേണ്ട; സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന ‘പുസ്തത്തൊട്ടില്‍’ പരിപാടിയുമായി കൊല്ലം യു.പി സ്‌കൂള്‍
കൊയിലാണ്ടി: വായനാ ദിനത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന പരിപാടി പുസ്തകത്തൊട്ടില്‍ സംഘടിപ്പിച്ച് കൊല്ലം യു.പി സ്‌കൂള്‍. ജന്‍മദിനത്തിലും, മറ്റ് വിശേഷാല്‍ ദിനങ്ങളിലും കുട്ടികളില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിക്കുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
‘ജലപരിശോധന നടത്തണം, ഹെൽത്ത്കാർഡും വേണം’; മുത്താമ്പിയിലെ കടകളിലും പരിസരത്തും ആരോഗ്യ പ്രവർത്തകരുടെ പരിശോധന
കൊയിലാണ്ടി: നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടേരി സെക്ഷനിലെ മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് പരിശോധന നടത്തി. വലിച്ചെറിയൽ മുക്ത പരിസരം എന്ന അജണ്ടയെ മുൻനിർത്തിയാണ് കടകളും പരിസരവും പരിശോധിച്ചത്. പരിസരം ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന് ആവശ്യമായ നിർദ്ദേശങ്ങളും ആരോഗ്യ പ്രവർത്തകർ നൽകി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക