വളയത്ത് മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം


Advertisement

വളയം: മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം. കല്ലുനിരയില്‍ മൂന്നാംകുനിയില്‍ രമേശന്‍ ആണ് മരിച്ചത്. പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. അമ്മ മന്തിക്ക്‌ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

Advertisement

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ ജീവനക്കാര്‍ വീടിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. കട്ടിലില്‍ മരിച്ച നിലയിലായിരുന്നു രമേശന്‍. ഉടന്‍ തന്നെ ജീവനക്കാര്‍ വളയം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Advertisement

പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement