വൃക്ഷത്തൈകള്‍ക്കായി ഇടമൊരുക്കി കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരവും; ദേവാങ്കണം ചാരുഹരിതം പരിപാടിയ്ക്ക് തുടക്കം


കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേവാങ്കണം ചാരുഹരിതം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്ത് നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ബാലന്‍ നായര്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇളയിടത്ത് വേണുഗോപാല്‍, കീഴയില്‍ ബാലന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഇ.അപ്പുക്കുട്ടി നായര്‍, ഈച്ചരാട്ടില്‍ വിശ്വനാഥന്‍ നായര്‍, എം.ബാലകൃഷ്ണന്‍, ടി.ശ്രീപുത്രന്‍, ക്ഷേത്രം മാനേജര്‍ പി.എം.വിജയകുമാര്‍, ജീവനക്കാരായ വി.പിഭാസ്‌കരന്‍, കെ.കെ.രാകേഷ്, അനില്‍കുമാര്‍ ചെട്ടിമഠം, ജിതേഷ് പാലക്കല്‍, കെ.വി.ശ്രീകാന്ത് എന്നിവരും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കാളികളായി.