തിക്കോടി പള്ളിക്കരയില്‍ നിന്നും കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി


Advertisement

തിക്കോടി: പള്ളിക്കരയില്‍ നിന്നും ജൂണ്‍ രണ്ടാം തിയ്യതി കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ കുട്ടി സ്വമേധയാ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Advertisement

പതിനഞ്ചുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി വീട്ടിലേക്ക് തിരികെയെത്തിയത്.

Advertisement
Advertisement