Top 5 News Today | കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷന്റെ വരുമാനം ഇടിയും സി ക്ലാസായി തരംതാഴുമെന്ന് ആശങ്ക, ശിങ്കാരിമേളത്തിൽ അരങ്ങേറി കീഴരിയൂരിലെ സ്ത്രീകൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (28/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 29 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു

കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറിസരോവരം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി ശിങ്കാരിമേളം പരിശീലിച്ച 16 ഓളം സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ഷൂട്ടൗട്ട് നൈറ്റ്; ഈസ്റ്റ് പെരുവട്ടൂർ ഗ്രാമീണ കലാവേദിയുടെ ടൂർണ്ണമെന്റിൽ വിജയികളായി ബ്രഹ്മാസ് എഫ്.സി

കൊയിലാണ്ടി: ഗ്രാമീണ കലാവേദി ഈസ്റ്റ് പെരുവട്ടൂരിന്റെ ഈ വർഷത്തെ പെനാൽറ്റി ഷൂട്ടൗട്ട് നൈറ്റ് ടൂർണ്ണമെന്റ് ഗ്രാമീണ നഗറിൽ വച്ച് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. കായിക അധ്യാപകൻ അതുൽ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷനായി.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. വടകരയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് അപകടം; വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വടകര: വടകര ദേശീയപാത മുക്കാളിയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തലശ്ശേരി അതിരൂപതയിലെ ഫാദർ അബ്രഹാം (മനോജ്) പോൾ ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്‌റ്റേഷന്റെ വരുമാനം ഇടിയും; ബി ക്ലാസ് സ്റ്റേഷന്‍ സി ക്ലാസായി തരംതാഴുമെന്ന് ആശങ്ക

കൊയിലാണ്ടി: പാര്‍സല്‍ സംവിധാനംനിര്‍ത്തലാക്കിയത് കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. നാഗര്‍കോവില്‍ നിന്നും മംഗളുരുവില്‍ നിന്നും ഫിഷിങ് നെറ്റ് ഉള്‍പ്പെടെയുള്ള പാര്‍സലുകള്‍ കൊയിലാണ്ടിയിലാണ് എത്തുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്‌റ്റേഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി

പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…