വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു


കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറി
സരോവരം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി ശിങ്കാരിമേളം പരിശീലിച്ച 16 ഓളം സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്.

പഞ്ചായത്തംഗം വി.പി.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.സത്യന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ സൂചകമായി നാട്ടുകാര്‍ പായസം വിതരണം നടത്തി. അരങ്ങേറ്റം നടത്തിയ ചടങ്ങില്‍ മധു തോലേരി, ബുരാജ് കീഴരിയൂര്‍, കെ.ടി.രവി എന്നിവരെ ആദരിച്ചു.