യു.എ.ഇയില്‍ ബോട്ടപകടം; പെരുന്നാള്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് മരണപ്പെട്ടു; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് പരിക്ക്


ഷാര്‍ജ: യു.എ.ഇയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി വാഴവളപ്പില്‍ അഭിലാഷ് (38) ആണ് മരിച്ചത്.

ഖോര്‍ഫക്കാനിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ കുട്ടി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കുട്ടിയുടെ നില ഗുരുതരമാണ്.

ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴായിരുന്നു അപകടം. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.

പതിനെട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.