മുന്‍ ഫുട്ബോള്‍ താരം കുറുവങ്ങാട് കനാത്ത് താഴെ കെ.ടി.സുരേന്ദ്രന് അന്തരിച്ചു
കൊയിലാണ്ടി: മുന്‍ ഫുട്ബോള്‍ താരവും നിലവില്‍ ഫുട്ബോള്‍ പരിശീലകനുമായ കുറുവങ്ങാട് കനാത്ത് താഴെ കെ.ടി.സുരേന്ദ്രന് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.
ഇ.ഡി പോസ്റ്റുമേനായി റിട്ടയര്‍ ചെയ്ത അദ്ദേഹം നിലവില്‍ ഫുട്ബോള്‍ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം കുറുവങ്ങാട്ടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാത്രി പതിനൊന്ന് മണിക്ക് നടക്കും.
ഭാര്യ: ഉഷ. മക്കള്‍: ശ്രാവണ്‍, ശ്രുതി, ശ്രേണി.