മൂടാടി വലിയ മലയില്‍ തീ പിടിത്തം, വിഷുവിന് മൂന്നുദിവസങ്ങളിലായി കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും വിറ്റുപോയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ മദ്യം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാര്‍ത്തകള്‍



വിഷു അവധി മുതലെടുത്ത് പന്തലായനി കൂമന്‍തോടില്‍ അനധികൃത നിലംനികത്തല്‍; നിക്ഷേപിച്ച മണ്ണ് തിരിച്ചെടുപ്പിച്ച് പന്തലായനി വില്ലേജ് ഓഫീസര്‍
വിഷു അവധി ദിനങ്ങള്‍ മുതലെടുത്ത് നിലം നികത്താനുള്ള ശ്രമം പന്തലായനി വില്ലേജ് ഓഫീസര്‍ ഇടപെട്ട് തടഞ്ഞു. പന്തലായനി കൂമന്‍തോടില്‍ ഇന്നലെയായിരുന്നു സംഭവം.കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ
കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരം, വിശദാംശങ്ങൾ
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

” പുതിയ അധ്യയനവര്‍ഷം മുതല്‍ അരിക്കുളത്തെ വീട്ടില്‍ താമസമാക്കി അവിടെ നിന്ന് സ്‌കൂളില്‍ പോകണമെന്നത് അവന്റെയും കൂടി സ്വപ്‌നമായിരുന്നു” ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെക്കുറിച്ച് ചങ്ങരോത്തെ അധ്യാപകന്‍
അരിക്കുളത്തെ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെയും അടുത്തവര്‍ഷം മുതല്‍ അവിടെ നിന്നുകൊണ്ട് പഠിക്കാന്‍ കഴിയുന്നതിന്റെയും സന്തോഷത്തിലായിരുന്നു കഴഞ്ഞദിവസം മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെന്ന് ഓര്‍ക്കുകയാണ് ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ അധ്യാപകന്‍. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


വിഷുവിന് കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും വിറ്റുപോയത് ഒന്നേകാൽ കോടിയിലേറെ രൂപയുടെ മദ്യം; മദ്യവില്‍പ്പനയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനം കൊയിലാണ്ടിക്ക്- മദ്യവില്‍പ്പന വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ വിഷു ദിനങ്ങളില്‍ വിറ്റഴിച്ചത് ഒരു കോടി 38.53 ലക്ഷം രൂപയുടെ മദ്യം. ഏപ്രില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളിലെ മദ്യവില്‍പ്പന കണക്കാണിത്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…