കോൺഗ്രസ് പ്രവർത്തകനും മുൻ ഫിഷറീസ് ഉദ്യോഗസ്ഥനുമായ അരിക്കുളം ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു


അരിക്കുളം: കോൺഗ്രസ് പ്രവർത്തകനായ ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുൻ ഫിഷറീസ് ഉദ്യോഗസ്ഥനാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റി അംഗമാണ്.

ഭാര്യ: തങ്കമണി.

മക്കൾ: ഷിനീഷ് (ദുബായ്), ഷീബ (തിരുവങ്ങൂർ).

മരുമക്കൾ: ശ്രീകല (നെക്സ് ഹോംസ്, കോഴിക്കോട്), രഘുനാഥ് (തിരുവങ്ങൂർ, മുൻ ആർമി).

സഹോദരങ്ങൾ: പത്മനാഭൻ നായർ, ജാനകിയമ്മ, ബാലകൃഷ്ണൻ, ശശീന്ദ്രൻ, രാമചന്ദ്രൻ.

സംസ്ക്കാരം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് വീട്ടുവളപ്പിൽ നടക്കും.