കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്‍പതുകാരന്‍ കിണറ്റില്‍ വീണു, വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 02 ഞായറാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: ‘പെണ്ണിടം’ വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റ്‌റിന്റെയും ബി.ആര്‍.സി പന്തലായനിയുടെയും ആഭിമുഖ്യത്തില്‍ ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ ഓട്ടിസം അവയര്‍നെസ്സ് ഡേ അചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ
കിണര്‍ വൃത്തിയാക്കുന്നതിനിടെ കുറുവങ്ങാട് അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു
കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവിനടുത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. തെറ്റിക്കുന്ന് വിജയനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
കിണര്‍ വൃത്തിയാക്കുന്നതിനിടെ കുറുവങ്ങാട് അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു
‘ഇല്ലാ അങ്ങ് മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’; അരിക്കുളത്തിന്റെ സ്വന്തം എം.ജി.നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
അരിക്കുളം: മാവട്ട് തിരുമംഗലത്തടത്തില്‍ ഗംഗാധരന്‍ നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അരിക്കുളത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകളില്‍ ഉറച്ചുനില്ക്കുകയും, അതിന് വേണ്ടി അഹോരാത്രി പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ കോണ്‍ഗ്രസ്സ് നേതാവ്, ആരെയും കൂസാതെ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലി തന്നെയായിരുന്നു.
ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി; ശ്രദ്ധേയമായി കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ സൗഹൃദ ഇഫ്താര്‍ സംഗമം
കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.
കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)
നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു.
കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)