24 മണിക്കൂര്‍ സേവന സന്നദ്ധമായ ജില്ലയിലെ ആദ്യ ഡയാലിസിസ് സെന്റര്‍ ഇനി കുറ്റ്യാടിയില്‍; ഗവ.താലൂക്ക് ആശുപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കുറ്റ്യാടി: 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ ഡയാലിസിസ് സെന്റര്‍ ഇനി കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍. വിപുലീകരിച്ച ഡയാലിസിസ് സെന്റര്‍ ഇ.കെ.വിജയന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ നിലവില്‍ 72 രോഗികള്‍ക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യുന്നതെങ്കിലും പുതിയ സെവിധാനത്തിന്റെ വരവോടെ നൂറോളം രോഗികള്‍ക്ക് ഒരേ സമയം ഡയാലിസിസ് നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഉദ്ഘാടന പരിപാടിയില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്, ഡയാലിസിസ് മെഡിക്കല്‍ ഓഫീസര്‍ പി.കെ.ഷാജഹാന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സജിത്ത്, ഒ.ടി.നഫീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, എം.പി.കുഞ്ഞിരാമന്, എന്‍.കെ.ലീല, ലീബ സുനില്‍, കെ.ഒ.ദിനേശന്, ഗീത രാജന്, കെ.കെ.ഷമീന, കെ.കൈരളി തുടങ്ങിയവര്‍ സംസാരിച്ചു.