നക്ഷത്ര തിളക്കത്തോടെ, വ്രതശുദ്ധിയില്‍ അരിക്കളം വലംവെച്ച് സ്ത്രീകള്‍; കൊല്ലം പിഷാരികാവില്‍ കാളിയാട്ടത്തിന് ശോഭകൂട്ടി ആയിരത്തിരി
കൊല്ലം: കൊല്ലം പിഷാരികാവിലെ കാളിയാട്ട ദിന ചടങ്ങുകള്‍ക്ക് ശോഭകൂട്ടി ആയിരത്തിരി. പാലച്ചുവട്ടിലെ പാണ്ടിമേളത്തിനു ശേഷമാണ് ആയിരത്തിരി ചടങ്ങ് നടന്നത്.
വ്രതശുദ്ധിയോടെ സ്ത്രീകള്‍ ആയിരത്തിരി തെളിയിച്ച് ഭക്ത്യാദരപൂര്‍വ്വം തലയിലേറ്റി നക്ഷത്ര തിളക്കത്തോടെ അരിക്കളം വലം വെച്ച് അതില്‍ ചൊരിഞ്ഞു. അരിക്കളം ചുറ്റിയുള്ള താലപ്പൊലിയും ഭക്തിസാന്ദ്രവും നയമനോഹരവുമായ കാഴ്ചയായി.
പിഷാരികാവില്‍ കാളിയാട്ടദിവസം തിയ്യ സമുദായത്തിലെ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന പ്രധാന ചടങ്ങാണ് ആയിരത്തിരി വരവ്. പാലച്ചുവട്ടിലെ പാണ്ടിമേളത്തിനുശേഷം സ്ത്രീകള്‍ ആയിരത്തിരി തെളിയിച്ച് ഭക്തിയോടെ തലയിലേറ്റും. അരിക്കളം പ്രദക്ഷിണംവെച്ച് അവര്‍ ആയിരത്തിരി അതില്‍ ചൊരിയുകയാണ് ചെയ്യുക.
ഭക്തിനിര്‍ഭരമായ ഈ ചടത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ കര്‍ശനമായ വ്രതശുദ്ധി പാലിക്കേണ്ടതുണ്ട്. അരിക്കളം കാത്തുസൂക്ഷിക്കുന്നതിനുള്ള അവകാശം ആശാരിസമുദായത്തിനാണ്.