മോഷണത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായി; ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കടന്നുകളഞ്ഞു, ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനാണ് പോലീസിന്റെ പിടിയിലായത്.
ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആര്‍ക്കേഡിന് സമീപത്തുവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി കൂട്ടാളിയുമായി ചേര്‍ന്ന് 17 ന് പൂലര്‍ച്ചെ ഈ ബൈക്കിലെത്തി താമരശ്ശേരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തി. തുടര്‍ന്ന് അവിടെനിന്നും കൂട്ടാളിയുടെ സഹായത്തോടെ മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയില്‍ മായനാട് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അവിടെനിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഷാഫി, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, സന്തോഷ് കുമാര്‍, ഷാലു, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബിനുരാജ്, സുജിത്ത്കുമാര്‍, ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
]