വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; താമരശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ


Advertisement

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ട് യുവാക്കളെ കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് പിടിയിലായത്.

Advertisement

ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാക്കളിൽ നിന്ന് പിടികൂടിയത്. കേസിൽ കസ്‌റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്.

Advertisement
Advertisement

Summary: Gold and Foreign currency hunt in Karippur airport two young people arrested