വേളം തീക്കുനിയില്‍ വീണ്ടും അജ്ഞാതജീവി; വീട്ടമ്മ കണ്ടത് പൂച്ചയുടെ പിറകെ ഓടുന്നതായി


വേളം: വേളം തീക്കുനി തൂവമലയില്‍ വീണ്ടും അജ്ഞാതജീവിയെ കണ്ടതായി പ്രദേശവാസികള്‍. മൂന്നാം വാര്‍ഡില്‍ ഇന്ന് സന്ധ്യയോടെയാണ് സംഭവം.

കളരികെട്ടിയ പറമ്പില്‍ സലാമിന്റെ ഭാര്യയാണ് അജ്ഞാത ജീവിയെ കണ്ടത്. വീടിന്റെ ഗ്രില്‍സ് അടയ്ക്കുന്നതിനിടെ പൂച്ചയുടെ പിറകെ അജ്ഞാതജീവി ഓടുന്നതായാണ് വീട്ടമ്മ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തി.

കഴിഞ്ഞ ദിവസവും പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇത് പുലിയാണെന്ന് സംശയമുണ്ടായിരുന്നു. പോലീസും ഫോറസ്റ്റ് ഓഫീസര്‍മാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ജീവിയുടെ കാല്‍പാദത്തിന്റെ അടയാളം പരിശോധിച്ച ഫോറസ്റ്റ് ഓഫീസര്‍മാരുടെ വിലയിരുത്തല്‍ കാല്‍പാദം പുലയുടേതല്ലെന്നും കുറുനരിയുടേതാവാനാണ് സാധ്യതയെന്നുമാണ്.