നാളെ സാന്റ് ബാങ്കിലോ കാപ്പാടോ ഒന്ന് കറങ്ങാന്‍ പോയാലോ? അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കി ഡി.ടി.പി.സി


കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനമായ നാളെ (മാർച്ച് 8 ബുധനാഴ്ച) ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡി.ടി.പി.സി. സംസ്ഥാന സർക്കാരിന്റെ ടൂറിസം നയമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മറ്റി ഈ തീരുമാനമെടുത്തത്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോ പാർക്ക്‌, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്റ് ബാങ്ക്സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നൽകുക.