‘ജ്വലറിയില്‍ കടന്നത് കൊലപാതകവും കവര്‍ച്ചയും ലക്ഷ്യമിട്ട്, ഒന്നിന് മേലെ മറ്റൊന്നായി കുപ്പായം ധരിച്ചത് രക്ഷാമാര്‍ഗത്തിനായി’; കൊലപാതക കേസിൽ ചേമഞ്ചേരി സ്വദേശിയെ പിടികൂടിയതിന് കേരള പോലീസിന് ആദരം


കാസർ​ഗോഡ്: മംഗ്‌ളുറു നഗരത്തിൽ ജ്വല്ലറി ജീവനക്കാരനെ കുത്തികൊന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയായ ചേമഞ്ചേരി സ്വദേശി പി.പി ശിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസ് സംഘത്തിന് കര്‍ണാടക പൊലീസിന്റെ ആദരം.മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമീഷണര്‍ കുല്‍ദീപ് കുമാര്‍ അനുമോദന പത്രം കൈമാറി. കര്‍ണാടക പൊലീസിന്റെ ആദരം കാസര്‍കോട് ഡിവൈ എസ്പി പികെ സുധാകരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജേഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ എന്നിവരാണ് ഏറ്റുവാങ്ങിയത്.

കൊലപാതകം നടത്തിയ ശേഷം അവിടെ നിന്ന് മുങ്ങിയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് പിപി ശിഫാസിനെ കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വച്ചാണ് ഡിവൈഎസ്പി, പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മംഗ്ളുറു ഹമ്ബന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗ്ളുറു ജ്വലേര്‍സ്’ എന്ന സ്ഥാപനത്തില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു എന്നാണ് കേസ്. അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Also Read- ഓൺലെെൻ ബിസിനസിന്റെ ആവശ്യത്തിന് ഇടയ്ക്ക് പോകാറുണ്ട്, കഴിഞ്ഞ ദിവസവും പോയത് ഇതേ കാരണം പറഞ്ഞ്, പിന്നീട് അറിയുന്നത് കൊലപാതകക്കേസിൽ അറസ്റ്റിലായ വിവരം, നി​ഗൂഡതകളുമായി ചേമഞ്ചേരി സ്വദേശി ശിഫാസിന്റെ ജീവിതം

ശിഫാസ് യുവാവ് 2014 മുതല്‍ 2019വരെ ഗള്‍ഫിലായിരുന്നു എന്ന് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ പറഞ്ഞു. ‘നാട്ടില്‍ എത്തി മംഗ്‌ളുറു സ്വകാര്യ കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്‌ളോമ കോഴ്‌സിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിറുത്തുകയായിരുന്നു. കൊലപാതകവും കവര്‍ച്ചയും ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ജ്വലറിയില്‍ കടന്നതെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു. ഒന്നിന് മേലെ മറ്റൊന്നായി കുപ്പായം ധരിച്ചത് രക്ഷാമാര്‍ഗമാണെന്നും’പൊലീസ് പറയുന്നു. കേസ് അന്വേഷിച്ച മംഗ്‌ളുറു പൊലീസ് സംഘത്തിന് കമീഷണര്‍ 25,000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചു.

Also Read- നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷി നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍, വീടുവിട്ടുപോയത് ഫെബ്രുവരി ഒന്നിന്; ചേമഞ്ചേരി സ്വദേശിയായ യുവാവ് മംഗളുരുവില്‍ ജ്വല്ലറി ജീവനക്കാരനെ കൊന്ന കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍

 

Summary: Karnataka police congragulate kerala  for arresting Chemanchery native in murder case