Tag: murder case

Total 6 Posts

കുറ്റിക്കാട്ടൂര്‍ സൈനബ കൊലക്കേസ്; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. മുഖ്യപ്രതി സമദ് നല്‍കിയ മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ താനൂരിലെ ഒരു വര്‍ക്ക് ഷോപ്പിലാണ് വണ്ടി കണ്ടെത്തിയത്. കേസില്‍ സമദിന്റെ കൂട്ടുപ്രതി സുലൈമാനെ കഴിഞ്ഞദിവസം സേലത്തുവെച്ച് പിടികൂടിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ സൈനബയുടെ കയ്യില്‍ മൂന്ന് ലക്ഷം രൂപയും പതിനേഴ് പവന്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നു.

വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായി; പാലക്കാട് കിഴക്കഞ്ചേരിയില്‍ 75 കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് നാരായണന്‍ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു. ശേഷം ഇദ്ദേഹം ഇക്കാര്യം മംഗലം ഡാം സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

കോഴിക്കോട് റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തിയ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് സൗദിയില്‍ നിന്ന്

കോഴിക്കോട്: വൈത്തിരി ‘ജംഗിള്‍ പാര്‍ക്ക്’ റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി അറയ്ക്കല്‍ അബ്ദുല്‍ കരീമിനെ(52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവത്തിന് 17 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. മലപ്പുറം മോങ്ങം സ്വദേശി താമരശ്ശേരി കോരങ്ങാട് എളമ്പിലക്കാട് മുഹമ്മദ് ഹനീഫ മക്കാട്ടിന്‍(46) ആണ് അറസ്റ്റിലായത്. സൗദിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ക്രൈംബ്രാഞ്ച് റേഞ്ച്

‘ജ്വലറിയില്‍ കടന്നത് കൊലപാതകവും കവര്‍ച്ചയും ലക്ഷ്യമിട്ട്, ഒന്നിന് മേലെ മറ്റൊന്നായി കുപ്പായം ധരിച്ചത് രക്ഷാമാര്‍ഗത്തിനായി’; കൊലപാതക കേസിൽ ചേമഞ്ചേരി സ്വദേശിയെ പിടികൂടിയതിന് കേരള പോലീസിന് ആദരം

കാസർ​ഗോഡ്: മംഗ്‌ളുറു നഗരത്തിൽ ജ്വല്ലറി ജീവനക്കാരനെ കുത്തികൊന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയായ ചേമഞ്ചേരി സ്വദേശി പി.പി ശിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസ് സംഘത്തിന് കര്‍ണാടക പൊലീസിന്റെ ആദരം.മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമീഷണര്‍ കുല്‍ദീപ് കുമാര്‍ അനുമോദന പത്രം കൈമാറി. കര്‍ണാടക പൊലീസിന്റെ ആദരം കാസര്‍കോട് ഡിവൈ

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്വര്‍ണമാല, മോതിരം, ബൈക്ക് എന്നിവ കണ്ടെത്തി

വടകര: വടകരയെ ഞെട്ടിച്ച വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. സ്വര്‍ണമാല, മോതിരം, മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെത്തി. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖുമായി അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തൃശൂര്‍ തൃത്തല്ലൂരിലെ വീടിന് സമീപത്തെ കടയില്‍

‘കഴുത്തിൽ ബെൽറ്റ് മുറുക്കി കടലിൽ മുക്കി കൊലപാതകം’; കൊയിലാണ്ടിയിൽ ആസ്സാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ

കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. ആസ്സാം സ്വദേശികളായ ലക്ഷി (28), മനോരഞ്ജന്‍ (26) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ആസ്സാം സ്വദേശി ഡുലു രാജ് ബംഗോഷിയയാണ് സുഹൃത്തുക്കൾ മദ്യലഹരിയിൽ കൊന്നത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക്