കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും; ഗ്യാസ് വില വര്‍ധനവിനെതിരെ തെരുവിലിറങ്ങി ഹോട്ടല്‍ ജീവനക്കാര്‍


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പാചക വാതകത്തിന് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.

ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂനിറ്റ് സെക്രട്ടറിയുമായ സാദിഖ്.ടി.വി, യുണിറ്റ് പ്രസിഡണ്ട് ഗണേഷന്‍, സുല്‍ഫി, അജിഷ് സുല്‍ഫി ഒജിന്‍, പവിത്രന്‍, മുഹമ്മദലി, സുനില്‍, കാസിം, രവി, ഹംസ, എന്നിവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് അന്‍പത് രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കഴിഞ്ഞദിവസമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 1061 ആയിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1111 രൂപയായിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി വര്‍ധിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.