കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലിന് പുതിയ ഭാരവാഹികളായി; പ്രസിഡന്റായി വി.പി.ഇബ്രാഹിം കുട്ടി
കൊയിലാണ്ടി: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സില്‍ മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു.
മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വി.പി.ഇബ്രാഹിം കുട്ടി (പ്രസിഡണ്ട്) സി.ഹനീഫ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), മഠത്തില്‍ അബ്ദു റഹിമാന്‍ (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡണ്ടുമായി സി.പി.അലി (കൊയിലാണ്ടി), എന്‍.പി.മുഹമ്മദ് ഹാജി (തിക്കോടി) ടി.അഷ്റഫ്, കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി എന്നിവരെയും സെക്രട്ടറിമാരായി എം.പി. മൊയ്തീന് കോയ, എ.പി. റാസാഖ്, പി.വി. അഹമ്മദ്, മുതുകുനി മുഹമ്മദലി തെരെഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ വി.കെ.ഹുസൈന് കുട്ടി (തിരുവമ്പാടി) അഹമ്മദ് കുട്ടി മാസ്റ്റര്‍ (ബാലുശ്ശേരി) എന്നിവര്‍ നേത്യത്വം നല്കി.