കേന്ദ്രസര്‍ക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി വളണ്ടിയര്‍മാരായ കൊയിലാണ്ടി സ്വദേശികള്‍; സ്‌നേഹോപഹാരം നല്‍കി വരവേറ്റ് നാട്


കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറിനെതിരെ കേരള പ്രവാസി സംഘം ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്ന കൊയിലാണ്ടി സ്വദേശികള്‍ക്ക് ആദരം. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ കൊയിലാണ്ടിയില്‍ നിന്നുള്ള വളണ്ടിയര്‍മാരായ സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്ര മാങ്ങോട്ടിലിനും എ.വി.സത്യനും രവീന്ദ്രന്‍.കെ.രംഭയ്ക്കുമാണ് സ്‌നേഹോപഹാരം നല്‍കിയത്.

കേന്ദ്രസര്‍ക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടിലും പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചമാണ് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. കൊയിലാണ്ടിയില്‍ നടന്ന അനുമോദന ചടങ്ങ് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കബീര്‍ സലാല ആശംസ പ്രസംഗം നടത്തി.

ഏരിയ സെക്രട്ടറി പി.ചാത്തു സ്വാഗതവും ഏരിയ പ്രസിഡന്റ് പി.കെ.അശോകന്‍ അധ്യക്ഷനുമായിരുന്നു. ഏരിയ കമ്മിറ്റിയംഗം രാമകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.