മികച്ച പ്രകടനം കാഴ്ചവെച്ച് കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍; സന്തോഷ് ട്രോഫിയിൽ ഒഡീഷയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി കേരളം
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളം. ആതിഥേയരായ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയത്. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ കേരളത്തിനായി ബൂട്ടണിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്.
പെനല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. അടുത്ത മത്സരത്തില്‍ പഞ്ചാബിനെക്കൂടി തോല്‍പ്പിച്ചാല്‍ കേരളത്തിന് സെമിയിലെത്താം.
കൂരാച്ചുണ്ട് പൂവ്വത്തും ചോല നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ് അര്‍ജുന്‍. കൂരാച്ചുണ്ട്, കല്ലാനോട് സ്‌കൂളുകളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ അര്‍ജുന്‍ ഏഴാം ക്ലാസ് മുതല്‍ വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
Also Read- കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു