ഒരു ദിനം ആരോഗ്യ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാളെ ആരോഗ്യമേള
അരിക്കുളം: അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ജനറല്‍ മെഡിസിന്, നേത്രരോഗം, ത്വക്ക് രോഗം, ദന്താരോഗ്യം, ഹൃദയരോഗം എന്നിവയുടെ പരിശോധന നടക്കും.
കൂടാതെ ആയുര്‍വേദം, ഹോമിയോ ക്യാമ്പുകള്‍, ജീവിതശൈലീ രോഗ നിര്‍ണ്ണയം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സേവനങ്ങള്‍ തുടങ്ങിയും ലഭിക്കും. ക്യാമ്പിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകള്‍ കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജനുവരി 31ന് രാവിലെ 9 മണി മുതല്‍ അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിക്കും. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.