ചോ​ദ്യശരങ്ങൾക്ക് മുന്നിൽ പതറാതെ പൊരുതി; അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് മത്സരത്തിൽ വിജയികളായി പന്തലായനി എച്ച്.എസ്.എസ്


Advertisement

കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ്സ്‌ സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക്തല ക്വിസ് മത്സരം നടത്തി. മത്സരത്തിൽ പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലെ സൂര്യ. എസ്.പി, തേജു കരുണൻ എന്നിവർ ഒന്നാം സ്ഥാനം നേടി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ ദേവാനന്ദ്, ദ്യശ്യ എന്നിവർ രണ്ടാം സ്ഥാനവും, കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ മയൂഖ ജയരാജൻ, ശ്രാവണ സതീഷ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

Advertisement

വിജയികൾക്കുള്ള സമ്മാനദാനം കൊയിലാണ്ടി മുനിസ്സിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ നിർവ്വഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ എന്നിങ്ങനെ യഥാക്രമം ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.

Advertisement

പരിപാടിയിൽ കൊയിലാണ്ടി ബാർ അസോസിയേഷൻ അഡ്വ. ജതീഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. എൻ.ചന്ദ്രശേഖരൻ, അഡ്വ. ടി.കെ.രാധാകൃഷ്ണൻ, അഡ്വ. പി.പ്രശാന്ത്, അഡ്വ.പി.ടി ഉമേന്ദ്രൻ, അഡ്വ. പ്രഭാകരൻ, അഡ്വ. അശോകൻ, അഡ്വ. അമൽ കൃഷ്ണ, അഡ്വ. പ്രിൻസി എന്നിവർ സംസാരിച്ചു.

Advertisement

Summary: Pantalayani H.S.S. won in Adv.E.Rajagopalan Nair Memorial Taluk Level Quiz Competition